⛰️വയനാടിന്റെ പുത്രി വയലേലകളുടെ സഖി ☁️കോടമഞ്ഞിനോടും 🌼കാട്ടുപൂക്കളോടുംപ്രിയം... 🍒കാട്ടുഞാവൽ പഴത്തിന്റെ ചവർപ്പും 🐝കാട്ടുതേനിന്റെ മധുരവും പ്രിയം... ചുരം കയറി വയൽനിരകൾ പിന്നിട്ട്.. മഞ്ഞുകണങ്ങൾ മയങ്ങുന്ന 🌿കുഞ്ഞുപുല്ലിനെ തഴുകിയുണർത്തി.. ഇളം കുളിരുള്ള തണുപ്പിൽ🦌പേടമാൻ മിഴികളെയും 🐘കരിവീരന്റെ ചിന്നം വിളികളെയും പിന്നിട്ട്.. കബനിയുടെ തീരത്തെത്തുമ്പോൾ കാണാം കിഴക്കിനെ ലക്ഷ്യം വെച്ച് തെന്നിയൊഴുകുന്ന കബനിയുടെ ഓളങ്ങളോടും.. നനുത്ത കാറ്റിനോടും കഥ പറഞ്ഞിരിക്കുന്ന ഈ കൂട്ടുകാരിയെ.......