ചെമ്പരത്തി 🌺   (Athira Wynd🌺)
677 Followers · 270 Following

read more
Joined 10 April 2018


read more
Joined 10 April 2018

ഒറ്റക്കിരുന്നപ്പോൾ കൂട്ട് വന്നതൊക്കെയും ഒറ്റപ്പെടുത്തിയവർ തന്ന ഓർമ്മകളായിരുന്നു

-



പാതിയടഞ്ഞ ജീവിതതാളിലെ
മഷി പുരണ്ട അക്ഷരങ്ങൾക്കിടയിൽ
മാഞ്ഞു പോയ ആ വാക്കിനെ തേടി ഇന്നും അലയാറുണ്ട്.....

ഇരുട്ടിന്റെ ഓരം പറ്റി മയങ്ങിയ
ആ വാക്കിന്റെ നിറം മങ്ങിയ ഓർമ്മകളുടെ ചില്ലു കൂടാരം മനസ്സിൽ വീണുടഞ്ഞെങ്കിലും
പാതി വഴിയിലെ ചിന്തകളിൽ നീളെ അലതല്ലുന്ന തിരമാലയായ് അത് ഇന്നും മാറാറുണ്ട്.......

-



ഉച്ചവെയിലിരച്ചു കയറുമ്പോൾ
ഉച്ചിയിൽ നിന്നരിച്ചിറങ്ങുന്ന വിയർപ്പുകണങ്ങളും.....

ചേറ് നാറുന്ന തോർത്തുമുണ്ടും
തലക്കെട്ടുമൊപ്പം
കരുത്തുറ്റ കയ്യിൽ കരളുറപ്പിൻ
ശക്തിതൻപണിയായുധങ്ങളും.....

സൂര്യനസ്തമിച്ചാലും അസ്‌തമിക്കാത്ത ഊർജവും, മണ്ണിൽ വിളഞ്ഞ പൊന്നിൻ തിളക്കവും മുഖത്തുദിച്ചു നിൽക്കും പൗർണ്ണമി തൻ പ്രകാശവും.....

തളർന്നാലും തളരാത്ത മെയ്ക്കരുത്തും മനക്കട്ടിയും, തലോടലിൽ തുളുമ്പും സ്നേഹവാത്സല്യവും.....

വാക്കുകൾക്കതീതം വർണ്ണനീയം
താതൻ സർവ്വതിനും മേൽ ദൈവതുല്യൻ

-



കാട് വെട്ടി കിഴക്കിലേക്ക്
വഴി തെളിച്ച കരിന്തണ്ടനോട്.....

ചങ്ങലമരത്തിൽ ബന്ധിച്ച
കരിന്തണ്ടന്റെ, ശ്വാസം നിറഞ്ഞ മണ്ണിനോട്....

ഓരോ വളവുകളിലും കണ്ണിനെ വിസ്മയിപ്പിക്കാൻ കാത്തിരിക്കുന്ന കാഴ്ചകളോട്.......

ഭൂമി പെണ്ണിനെ തൊടാനായ് മണ്ണിലേക്ക് താഴ്ന്നിറങ്ങി താഴ്‌മയോട് തഴുകുന്ന കോടമഞ്ഞിനോട്....

മഞ്ഞുതുള്ളികളെ നെഞ്ചോട് ചേർത്ത് ചുരത്തിന്റെ ഓരത്തു കൂടി ആലോലം നൃത്തമാടുന്ന പുൽനാമ്പുകളോട്

കഥ ചൊല്ലി കളകളമൊഴുകി മലകളെ തഴുകി പാതയിൽ പതിക്കുന്ന കാട്ടരുവിയോട്......

ചെമ്പരത്തിക്കെന്നും അടങ്ങാത്ത പ്രണയമാണ്.......

-



അടിമുടി ബഹളം രണ്ടും
കണ്ടാൽ കടിപിടി,ഓട്ടം, ചാട്ടം....

ഒരുനാൾ കള്ളിപൂച്ചപെണ്ണവൾ
കട്ടു കുടിച്ചു രസ്സിക്കെ......

ഇത് കണ്ടെത്തിയ
ഉണ്ടക്കണ്ണിക്കടിമുടി
ഭ്രാന്തൊന്നിളകി.....

ഉണ്ടക്കണ്ണിൽ വീണ്ടും
മറ്റൊരു ഉണ്ടക്കണ്ണ് മിഴിഞ്ഞു!!!

കള്ളിപൂച്ച വിറച്ചു,
വിറയാൽ ഉള്ളിൽ
ചങ്ക് പിടച്ചു....

പാവം കള്ളിപൂച്ച
അവളുടെ കണ്ണിൽ,
കുടുകുടെ കണ്ണീർ....

ഉണ്ടക്കണ്ണിയടങ്ങി ചെറു-
പുഞ്ചിരിയോടെ നോക്കി

ചേർത്ത് പിടിച്ചവൾ
പൂച്ചകുഞ്ഞിനെ
സ്നേഹത്താലവർ രണ്ടും...

കൊമ്പ് മുളച്ചൊരു
പൂച്ചകുഞ്ഞിന് എന്നും
കൂട്ടവൾ ചേച്ചി.....

-



നിനക്കായ്....

-



കാലം കാതം പോൽ കടന്നു പോകവേ
കാല്പാടുകളായി മാറിയ,
കാളകുളമ്പിൻ നേർത്ത പാടുകളും...
കൂരിരുട്ടിൽ മിന്നും മിന്നാമിനുങ്ങിൻ
കുഞ്ഞ് പൊൻതരി വെട്ടങ്ങളും...
റാന്തൽ വിളക്കിൽ സായാഹ്നവർത്തമാനങ്ങൾ പിരിമുറുകിയ അങ്ങാടിയോരങ്ങളും.....
റേഡിയോ പാട്ടിൻ ഈണം നെഞ്ചിലേറ്റി പാടി നടന്ന
തെരുവ് വീഥികളും.....

നഷ്ട്ടങ്ങളല്ലതൊന്നും ശിഷ്ടകാലത്തിൽ തൊട്ടുകൂട്ടാൻ കാത്തുവെച്ച ഇഷ്ടങ്ങൾ മാത്രം.....

-



കൂന് പിടിച്ച മുതുകും
കുഴിഞ്ഞ കൺതടങ്ങളും
തെലിപ്പുറത്തെ ചുളിവും
നര പടർന്ന മുടിയും
കരുത്തുറ്റ കരങ്ങളിൽ തുണയായ് ഉണക്ക കമ്പിൻ ഊന്നു വടിയും....
വാർദ്ധക്യം നിഴൽ വിരിച്ച ജീവിതത്തിൽ
ബാക്കിയാവുന്നതിത്ര മാത്രം.......

-



.....

-



പുകമൂടി കരിപിടിച്ച് ഇരുൾ തിങ്ങിയ അടുക്കളമൂലയിൽ
ചെറുതീയിൽ തിളച്ചു മറിയുന്ന കഞ്ഞിക്കായ് കാത്തിരുന്ന നോവുകൾ........

തിളച്ചു മറിയുന്ന അഞ്ചാറു അരിമണിയിൽ വിശപ്പിന്റെ അലമുറകളെ പണയം വെച്ച് കാത്തിരുന്ന യാമങ്ങൾ......

ചളുങ്ങി തിളങ്ങിയ
ചോറ് പാത്രത്തിൽ നിറയുന്നതത്രെയും
കഞ്ഞിയല്ല കഞ്ഞിവെള്ളമെന്നറിഞ്ഞിട്ട് പോലും
ഉള്ളു പൊള്ളിച്ച വിശപ്പിനെ തെല്ലടക്കാൻ കാത്തിരുന്ന നേരങ്ങൾ......

കാത്തിരിപ്പുകൾക്കൊടുവിൽ പ്രാണനെ വീണ്ടെടുത്ത ചിരിയോടെ വിശപ്പിൽ നിന്ന് മോചിതരാവുന്ന ജീവിതങ്ങൾ.....

-


Fetching ചെമ്പരത്തി 🌺 Quotes