reshma m d   (അക്ഷിതാര)
43 Followers · 1 Following

"ഏഴുവർണങ്ങൾ വാരിവിതറിയ സ്വപ്‌നങ്ങൾ കാണുന്നവൾ "
Joined 30 June 2018


"ഏഴുവർണങ്ങൾ വാരിവിതറിയ സ്വപ്‌നങ്ങൾ കാണുന്നവൾ "
Joined 30 June 2018
30 MAY 2021 AT 18:59

ഓര്‍മ്മകള്‍....
അതേ ഓർമ്മകൾ തന്നെ,
എത്ര ആട്ടിയോടിച്ചാലും
തിരികെയെത്തുന്നവ...!!

-


15 JAN 2021 AT 23:37

ഞാൻ എന്റെ
വാക്കുകളെ
നിനക്കു നല്‍കാം,
ഒരു കൂട്ടം കവിതയായി
തിരികെ ഏല്‍പ്പിക്കുമെങ്കിൽ...

-


29 AUG 2019 AT 22:15

പറഞ്ഞു മുഴുവിപ്പിക്കാന്‍
കഴിയാത്ത വാക്യങ്ങളിലുടനീളം അക്ഷരങ്ങള്‍ എല്ലാം തല്ലി പിരിയുകയായിരുന്നു...!!

-


14 AUG 2019 AT 20:39


രാത്രി മഴ പെയ്തു തിമിര്‍ക്കുകയാണ്..
ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ പിന്തുടരുന്നതിനാലാവാം, അവയുടെ താളശ്രുതികള്‍ വ്യക്തമായി
ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്,
ഒരു ഇടവേളക്കു ശേഷം അവയുടെ
ഭാവം മാറിയിരിക്കുന്നു കലുഷിതമായ രോദനം... എന്റെ ചിന്തകളിലെ
വ്യതിയാനം പോലെ.....!!

-


13 JUN 2019 AT 23:30

കാലചക്രം പുറകോട്ടു
സഞ്ചരിച്ചിരുന്നെങ്കിൽ,
വിസ്മൃതിയിലേക്ക് വഴി
തെറ്റിച്ച ചില സ്വപ്നങ്ങള്‍ക്ക്
പുതുജീവന്‍ നല്‍കി, ഞാൻ
ബന്ധിച്ച അവയുടെ ചിറകുകളെ
സ്വതന്ത്രമാക്കാമായിരുന്നു....!!

-


10 JUN 2019 AT 22:28

അര്‍ധവിരാമമിട്ട് ഞാൻ
അവസാനിപ്പിച്ച ആ
വരികളില്‍ നീ
ഉണ്ടായിരുന്നില്ല...
പിന്നീടവയ്ക്കു
നിന്നോട് മാത്രമായി സംസാരിക്കണമെന്നായിരുന്നു...!!!

-


10 JUN 2019 AT 22:26

അര്‍ധവിരാമമിട്ട് ഞാൻ
അവസാനിപ്പിച്ച ആ
വരികളില്‍ നീ
ഉണ്ടായിരുന്നില്ല...
പിന്നീടവയ്ക്കു
നിന്നോട് മാത്രമായി സംസാരിക്കണമെന്നായിരുന്നു...!!!

-


19 APR 2019 AT 20:51

ഈ രണ്ടു വരികള്‍ക്ക്
ഇരു വശങ്ങളില്‍
ആയിരുന്ന് എത്രമേല്‍
സഞ്ചരിച്ചാലാണ്
നമുക്കിനി ഒറ്റ വരിയായി
യാത്ര തുടരാനാവുക....??





-


7 APR 2019 AT 14:44

അത്രമേല്‍
നിശബ്ദമായ് ഒരു
കടൽ ഇരമ്പുന്നുണ്ട് ഉള്ളില്‍...!

-


4 APR 2019 AT 18:18

ഇടയ്ക്കിടെ,
എന്റെ ഇഷ്ടങ്ങളെ
പ്രതിഫലിപ്പിക്കുന്ന ആ
കണ്ണാടി കണ്ണുകളിലേക്ക്
ഞാൻ ആഴ്ന്നിറങ്ങാറുണ്ട് തിരിച്ചുക്കയറാൻ
സാധിക്കില്ലെന്നറിഞ്ഞിട്ടും
ആ ഗര്‍ത്തങ്ങളുടെ
വ്യാപ്തിയിലേക്ക്...!!

-


Fetching reshma m d Quotes