muhammed haris   (Haris kasaragod)
14 Followers · 25 Following

Reading and learning
Joined 27 April 2024


Reading and learning
Joined 27 April 2024
8 HOURS AGO

ധനം വീണ്ടും വന്നേക്കാം.
ആയുസ്സ് വരില്ല.
മനുഷ്യൻ തന്റെ ധനം തീർന്നു പോകുംമ്പോൾ ദുഃഖിക്കുന്നു.
എന്നാൽ തന്റെ ആയുസ്സ് തീർന്നുപോകുന്നത് ആലോചിച്ച് മനുഷ്യന് യാതൊരു ദുഃഖവുമില്ല.
ഒരുപാട് ധനം ചിലവഴിച്ച് ബർത്ഡേ ആഘോഷിക്കുന്നു.
ധനം മറ്റൊരു സന്ദർഭത്തിൽ അവന്റടുക്കൽ വീണ്ടും വന്നെത്താവുന്നതാണ്.
എന്നാൽ അവന്റെ ആയുസ്സോ, ഒരിക്കലും അവനിലേക്ക് തിരിച്ചു വരുന്നതേയില്ല..

-


17 HOURS AGO

പടികൾ മുന്നിലുണ്ട് കയറണോ ഇറങ്ങണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. പ്രതിബന്ധങ്ങൾ മുന്നിലുണ്ട് പതറണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ വിധി നിർണ്ണയിക്കുന്നത്.

-


18 MAY AT 16:33

ബന്ധങ്ങൾ പണത്തിന്റെ ത്രാസിലിട്ട് അളക്കരുത്..
സ്നേഹത്തിന്റെ ചങ്ങലകൊണ്ട് യോജിപ്പിച്ച് ഹൃദയത്തോട് ചേർത്ത് വെക്കണം.. പണമോ, പവറോ അതിന് മാനദണ്ഡമാകരുത്...
ആറടി മണ്ണിൽ കിടക്കുമ്പോൾ നമ്മുടെ സമ്പത്ത് മോഹിച്ചവർ നമ്മെ തേടിവരില്ല..
പക്ഷേ നിഷ്കളങ്കമായ സ്നേഹം തന്നവർ നമ്മെ തേടി വരും.

-


18 MAY AT 13:12

മനസ്സ് പറയുന്ന കാര്യങ്ങൾ ശരീരം പ്രവർത്തിക്കുമ്പോൾ നമുക്ക് സുഖവും സന്തോഷവും ഉണ്ടാകുന്നു. എന്നാൽ മനസ്സിന് തൃപ്തിയില്ലാത്ത കാര്യങ്ങൾ ശരീരം പ്രവർത്തിച്ചാൽ അത് നമുക്ക് അസ്വസ്ഥതയും സങ്കടവും നൽകുന്നു.അത് കൊണ്ട് മനസ്സിന് തൃപ്തിയുള്ള നല്ല കാര്യങ്ങൾ പ്രവർത്തിക്കുക. ആത്മാവിനെയും ശരീരത്തെയും ഒരുപോലെ സംരക്ഷിക്കുക.

-


18 MAY AT 9:18

മനുഷ്യൻ തിരക്കിലാവുക എന്നത് സ്വാഭാവികമാണ്.
എന്നാൽ ഏതു തിരക്കിനിടയിലും തിരക്കി വരുന്ന മനുഷ്യർ ഉണ്ടാവുക എന്നത്‌ വളരേ മനോഹരമാണ്.

-


18 MAY AT 7:50

നമ്മുടെ മൗനം കൊണ്ട് ഒരു രംഗം ശാന്തമാകുന്നുവെങ്കിൽ. മനോഹരമാകുന്നുവെങ്കിൽ നമ്മുടെ മൗനം അതിമനോഹരമാണ്.

-


17 MAY AT 16:53

തെറ്റും ശരിയും പലപ്പോഴും പലരുടേയും വീക്ഷണത്തിൽ വ്യത്യസ്തമായിരിക്കും.. ചിലർക്ക് ശരി എന്ന് തോന്നുന്നത് മറ്റ് ചിലർക്ക് തെറ്റായിരിക്കും.

ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നത് തെറ്റ് തന്നെയാണ് എന്ന് എല്ലാവർക്കുമറിയാം.. എന്നാല്‍ ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നത് അതിലും വലിയ തെറ്റല്ലേ.?

-


17 MAY AT 16:17

വിജയികളായ ആളുകൾ എപ്പോഴും മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങൾ തേടുന്നു. വിജയിക്കാത്ത ആളുകൾ എപ്പോഴും ചോദിക്കാറുണ്ട്, അവരെ സഹായിച്ചാൽ എനിക്കെന്ത് പ്രയോജനം.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

-


17 MAY AT 8:30

നീളമുള്ള നൂലും നീളമുള്ള നാവും കുരുക്കുകൾ സൃഷ്ടിക്കുന്നു.നൂലുകൾ ചുറ്റിയും,നാവ് അടക്കിയും ഉപയോഗിക്കുക

-


17 MAY AT 6:42

പരസ്പരം കേൾക്കാനുള്ള ക്ഷമയും, സമയവും, ഉണ്ടാകുമ്പോഴാണ്, ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത്.
ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്, സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്.

-


Fetching muhammed haris Quotes