Jishnu Dev   (ജിഷ്ണുദേവ്)
353 Followers · 324 Following

read more
Joined 5 September 2020


read more
Joined 5 September 2020
26 APR AT 16:13

അതെ മനസ്സ് രണ്ട് പക്ഷമാകാറുണ്ട് പല ചിന്തകളിലും പല ചോദ്യങ്ങൾക്കും പല അവസരങ്ങൾക്കും.... അവ തമ്മിൽ യുദ്ധം നടക്കാറുണ്ട്.. അതിൽ മനസ്സിന്റെ ചുമരുകൾ മുറിഞ്ഞു നിണമൊഴുക്കാറുണ്ട്..അതിനാൽ നഷ്ടമാകാറുണ്ട് പലതും... വേറെ വഴി ഇല്ല.. അന്നങ്ങനെ എന്തുകൊണ്ടോ സംഭവിച്ചില്ല എന്ന് സ്വയം ദീർഘമായി നിശ്വസിച്ച് വെറുതെ ആശ്വസിക്കാം കാലം കഴിയുമ്പോൾ.... ഒറ്റക് ജീവിതത്തോടും സ്വന്തം ചിന്തകളോടും പോരാടുന്ന ഒരാൾക്ക് അതിനല്ലേ പറ്റൂ..
പോരാടുക തന്നെ...നിസ്സഹായത ആണ് അവനവനോട് ഉള്ള നിസ്സഹായത..

-


25 APR AT 15:20

രതിയുടെ മാന്ത്രിക സ്പർശത്തിന്റെ തലോടലാം പൂർണ്ണത ആയിരിക്കാം അയാളുടെ ഉണങ്ങാതെ നീറി കൊണ്ടിരുന്ന മനസ്സിനുള്ള മരുന്ന് എന്നവൾ മനസ്സിലാക്കി... ആലിംഗനങ്ങളുടെ ലേപനവും മനസ്സ് നിറക്കുന്ന രോമാഞ്ചഹർഷങ്ങളും ഹൃദയം തണുപ്പിച്ച പരിമിതമല്ലാത്ത രതിയുടെ സ്വാതന്ത്ര്യവും അവൾ അവന് നൽകി... മനുഷ്യൻ വരച്ചിട്ട ഭൂമിക്കും ചിന്തകൾക്ക് അപ്പുറം അവർ യാത്ര പോയ്‌.. അവിടെ അവരല്ലാതെ അവർ നിറഞ്ഞാടിയ നിമിഷങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ ഇല്ലെന്ന സത്യം ഒന്നായി ലയിച്ചു അവർ അറിയുകയായിരുന്നു... രതിയെന്നാൽ മനസ്സിന്റെ പൂർണ്ണ സ്വാതന്ത്ര്യം എന്നുകൂടി അർത്ഥം എന്ന് അവർ അറിയുകയായിരുന്നു...

-


17 APR AT 17:46

നിത്യ ശാന്തതയെന്നൊരചലത്തിലെത്തുവാൻ ഉയരത്തിൽ ശ്വസിക്കാൻ...
അജ്ഞാനി ഞാനോ പടക്കളത്തിൽ..
മാർഗ്ഗം അപൂർണ്ണം ആലവട്ടം പോലെ അൽപ്പനേരം മുഴുകുന്നോരപൂർണ്ണത ഞാനും...

-


12 APR AT 21:02

അവൾ അയാളിലേക്ക് ചേർന്നിരുന്നു.. ഒരു തരം ആലിംഗനം... പറഞ്ഞറിയിക്കാൻ ആവാത്ത ഏതോ ഒരു അനുഭൂതി അവൾ അയാളിൽ പകർന്നു.. ആ നിമിഷങ്ങൾ അനശ്വരം ആയിരുന്നെങ്കിൽ എന്ന് അയാൾ ഉള്ളിൽ മോഹിച്ചു പുറമെ പ്രകടിപ്പിച്ചില്ലെന്നാലും .. അവളിൽ നിന്നും ഇളം ചൂട് അയാളെ സ്നേഹത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ആനയിച്ചു.. ജീവിതം അവരൊന്നിച്ച് പങ്കിടാൻ അവൾ ദൃഢപ്രതിജ്ഞ എടുത്ത പോലെ.. ആ ഉറച്ച മനോഭാവത്തിന് മുന്നിൽ അവിടെ അത്ഭുതം നടന്നു കൊണ്ടിരുന്നു... ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും അതിനെയും വെല്ലുന്ന എന്തോ ഒരു തണുത്ത പ്രതീക്ഷയിൽ അവളോട് അയാൾ കൂടുതൽ ഒട്ടിച്ചേർന്നിരുന്നു..


അവൾ ഒരു നനുത്ത സുഖമുള്ള ഓർമ്മ....അയാൾ തിരിച്ചറിയുകയായിരുന്നു.. എന്നോ മനസ്സിൽ പ്രതിഷ്ഠിച്ച പിന്നെ സ്വന്തമാകാതെ പോയ ആ രൂപം അവൾ ആയിരുന്നു.. ഒരിക്കലും ഒന്നിക്കില്ലെന്നറിഞ്ഞിട്ടും ആ മാന്ത്രിക ചിന്തയിൽ അയാൾ ലയിച്ചു ചേർന്ന് മോക്ഷം വരിച്ചു..അവളുടെ ഓർമ്മകൾക്ക് പോലും എന്ത് കുളിരാണ്.. അവൾ ഇളം കാറ്റായി തഴുകി കൊണ്ട്.. തഴുകി കൊണ്ടങ്ങനെ...

-


10 APR AT 11:39

നെഞ്ചിൽ എന്തോ കുത്തി ഇറങ്ങി അത് രക്തക്കുഴലുകളിലൂടെ നീങ്ങുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.. ശ്വാസം കിട്ടുന്നില്ല...ആദ്യമായല്ല അയാൾക്ക് നെഞ്ചിൽ വേദന സംഭവിച്ചത്... പക്ഷെ വ്യത്യാസം എന്തെന്നാൽ മുൻപ് പലപ്പോഴും അത് സംഭവിച്ചപ്പോളും അയാൾ അനങ്ങാൻ ആവാതെ മനസ്സും ശരീരവും ശൂന്യമായത് പോലെ നിന്നുപോയിരുന്നു.. എന്നാൽ ഇത്തവണ മനസ്സ് ചലിച്ചു.. തന്റെയും ഈ പ്രപഞ്ചത്തിന്റെക്കും പ്രേരകശക്തി ആയ ആ മഹാ വിസ്മയത്തെ ആ ഊർജത്തെ ആ വേദനയിലും അയാൾ മനസ്സിൽ തെളിഞ്ഞു കണ്ടു.. ഒരുപക്ഷെ അയാളുടെ ശരീര ചലനത്തിന്റെ അവസാന നിമിഷം ആഗമിച്ചാലും ആ സ്മരണയിൽ അയാൾ മരണം നശിച്ചവൻ ആയി വിണ്ണിലേക് ഉയർന്നൊരു നക്ഷത്രം ആയേക്കാം...


"എന്റെ സങ്കൽപ്പങ്ങൾ കടൽ കാണാത്ത നദിയായി പാഞ്ഞു കൊണ്ടിരുന്നു.. അതിൽ അയാളും... "

-


8 APR AT 17:26

പണമുള്ളവന്റെ പ്രശ്നങ്ങൾ പലതായിരിക്കും എന്നാൽ പണം ഇല്ലാത്തവന്റെ ഏറ്റവും വലിയ പ്രശ്നം പണം ആണ്... പണമുണ്ടെങ്കിൽ ഒരുവിധം എല്ലാം അയാൾക്ക് ശരിയാക്കാം... ഇനി പണത്തിനു സന്തോഷം വാങ്ങാൻ ആവില്ലെന്നു ഏതോ ഒരുത്തൻ പറഞ്ഞിട്ടില്ലേ.. അവൻ തീർച്ചയായും ഒരു ദിവസം പോലും വിശന്നു കിടന്നിട്ടില്ല.അയാളുടെ കുടുംബം പണം ഇല്ലാതെ നരകിക്കുന്നത് അയാൾ കണ്ടിട്ടില്ല.. പണമില്ലാത്തതിന്റെ പേരിൽ അയാളുടെ വീട്ടുകാർ ആയ കാലത്ത് അയാൾക്ക് ഒന്നും ചെയ്തുകൊടുക്കാതെ ഇരുന്നിട്ടുണ്ടാവില്ല... ഇനി അങ്ങനെ എല്ലാം അറിഞ്ഞ ഒരുത്തനും അത് പറയുകയും ഇല്ല..

-


4 APR AT 23:02

എന്നിൽ വന്ന മാറ്റം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു... സ്നേഹത്തിന്റെ യാചകൻ ആയിരുന്ന ഞാൻ ഇന്ന് സ്നേഹം ആഗ്രഹിക്കാത്ത വിധം മരവിപ്പ് പടർന്നവൻ ആയി തീർന്നിരിക്കുന്നു.. ഒരുപക്ഷെ സ്നേഹത്തിന്റെ അവസാനം ദുഃഖമാണെന്ന ആത്യന്തിക സത്യം അറിഞ്ഞത് കൊണ്ടാകാം...

-


4 APR AT 22:56

"പെണ്ണ് കെട്ടാത്തവരെല്ലാം പെണ്ണ് കിട്ടാത്തവർ അല്ല... "

-


1 APR AT 17:26

മനസ്സ് ഭാരപ്പെടുമ്പോൾ സാധാരണയായ് മനുഷ്യൻ ആശ്വാസം തേടി മറ്റൊരാളോട് സംസാരിച്ച് അത് കണ്ടെത്തും..അത് നല്ലതാണ്.. എന്നാൽ അത് താത്ക്കാലികം മാത്രമാണ്....കാരണം ചില ചിന്തകൾ മനസ്സ് ആവർത്തിച്ചു നമ്മളെ ബുദ്ധിമുട്ടിക്കാം..എപ്പോളും മറ്റൊരാൾക്ക് നമ്മെ കേൾക്കാനോ നമുക്കൊട്ട് പറയാനോ കഴിയണം എന്നുമില്ല..പരിഹാരം ഒന്നേ ഉള്ളു.. തിളച്ചു മറിയുന്ന മനസ്സ് ആശ്വാസത്തിനായ് വെമ്പുമ്പോൾ സ്വയം സമയം എടുക്കുക.. അതിലൂടെ പോയ്കൊണ്ടേ ഇരിക്കുക.. സ്വയം അതിജീവിച്ചു ശീലിക്കുക... ഒരൽപ്പം സ്നേഹത്തിനു പോലും മറ്റൊരാളെ ആശ്രയിക്കാതിരിക്കുക.. കാരണം മറ്റുള്ളവരിൽ ആശ്വാസം കണ്ടെത്തിയാൽ അത് താത്കാലികവും സ്വയം അത് കണ്ടെത്തി അതിജീവിച്ചാൽ അത് സ്ഥിരവും ആകുന്നു....

-


30 MAR AT 1:33

ജീവിതത്തിൽ എന്തുകൊണ്ടാണ് തൃപ്തി ഇല്ലാത്തത്..? എന്നും ഒരുപോലെ അല്ലേ.. ആവർത്തനവിരസത അല്ലേ മൊത്തം..നേരം പുലരുന്നു അസ്തമിക്കുന്നു..
അതുകൊണ്ട്?
ഇതിന്റെ ഒക്കെ കാരണം എന്താണ്...?അത് ഭൂമിയുടെ ഭ്രമണം...
അതിന്റെ കാരണമോ?
എന്താ ഗുരുത്വാർഷണം ആണോ...? അതെന്തെങ്കിലും ആവട്ടെ അതിന്റെയും കാരണമോ..? അങ്ങനെ അങ്ങനെ ഉത്തരങ്ങളും ചോദ്യങ്ങളും ആയി അവസാനം ഉത്തരം ലഭിക്കാത്ത ഒരു ചോദ്യം ഉണ്ട്... കാരണം അറിയാത്ത ഏറ്റവും അടിസ്ഥാനത്തിൽ സംഭവിക്കുന്നത്.. മറ്റെല്ലാം അതിന്റെ മേലെ സംഭവിക്കുന്നത്.. ആ അടിസ്ഥാനം പൂർണ്ണ വ്യക്തതയോടെ അറിയാതെ എങ്ങനെ ആണ് ജീവിതത്തിൽ തൃപ്തി ലഭിക്കുക.. എങ്ങനെ സംഭവിച്ചു എന്നറിയാതെ കഥ കണ്ടിരിക്കാം പക്ഷെ അപ്പോൾ കഥ തീരുമ്പോൾ എല്ലാം കഴിയും..വെറും കാണിയായ് ജീവിച്ചു തീർക്കണോ? കഥയുടെ കാരണം ആണ് അറിയേണ്ടത്.. ജീവിതമെന്ന കഥയുടെ.. അതിന്റെ കഥാകാരനെ... അതിലേക്ക് ആണ് യാത്ര ചെയ്യേണ്ടത്..

-


Fetching Jishnu Dev Quotes