കുറച്ചു നല്ല നാളുകൾ കൂടി കടന്ന് പോകുന്നു ഇലകൾ പൊഴിയും പോലെ വേനൽ ചൂടും ചാറ്റൽ മഴയുടെ കുളിരും കാറ്റെടുത്ത കിനാവുകളും വെന്ത് നീറുന്ന മുറിപ്പാടുകളും കനലുഴിഞ്ഞ ദിനരാത്രങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും കടമെടുത്ത ഒരു വർഷം കൂടി സ്വപ്നങ്ങൾ കൂട്ടി വെച്ച് സ്വർണച്ചിറകിൽ ഏറി ചക്രവാളങ്ങൾ കീഴടക്കാൻ പുതിയ വർഷം അനുഗ്രഹങ്ങൾ ചൊരിയട്ടെ