ഒരിക്കൽ പോലും പറയാതെ പോയ ഇഷ്ടങ്ങൾ ഇടക്കിടെ മാവേലിയെ പോലെ വിരുന്നെത്തും.
നഷ്ടപ്പെടരുതെന്ന് കൊതിച്ചത് ഇടക്കിടെ നഷ്ട ബാല്യത്തെ ഓർമിപ്പിക്കും വിധം വേദനിപ്പിക്കും.
അകലാൻ പാടില്ലെന്ന് വിചാരിച്ചവർ ഇടക്കിടെ പുറകോട്ട് വലിയുന്ന തിരകളെ സൂചിപ്പിക്കും.
നിന്റെ മൗനം എന്റെ ഇടക്കിടെ പൂർണ്ണമാകാത്ത കവിതകളെ പോലെ എന്നും അവശേഷിക്കും.— % &
-